ചാന്ദ്ര സാന്പിൾ പരിശോധിക്കാൻ യുഎസിനെ അനുവദിച്ച് ചൈന
Saturday, April 26, 2025 12:38 AM IST
ബെയ്ജിംഗ്: ചന്ദ്രനിൽനിന്നു കൊണ്ടുവന്ന പാറക്കഷണങ്ങൾ പരിശോധിക്കാൻ അമേരിക്കൻ ഗവേഷകരെ അനുവദിച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരയുദ്ധം മുറുകിയിരിക്കുന്നതിനിടെയാണു ചൈനയുടെ സന്മനസ്.
2020ൽ ചാംഗ് ഇ-5 ദൗത്യം ചന്ദ്രനിൽനിന്നു ശേഖരിച്ച സാന്പിളുകൾ പരിശോധിക്കാൻ അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളെ അനുവദിക്കുമെന്ന് ചൈനാ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
നാസയുടെ സാന്പത്തികസഹായത്തിൽ പ്രവർത്തിക്കുന്ന രണ്ടു ഗവേഷണസ്ഥാപനങ്ങളാണ് അമേരിക്കയിൽനിന്ന് ഈ പാറക്കഷണങ്ങൾ പരിശോധിക്കുക. അതേസമയം, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ചന്ദ്രനിൽനിന്നു ശേഖരിച്ചിട്ടുള്ള സാന്പിളുകൾ പരിശോധിക്കാൻ ചൈനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ചൈനീസ് സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിൽനിന്് നാസയെ വിലക്കി അമേരിക്കയിൽ നിയമം പ്രാബല്യത്തിലുണ്ട്.