ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
Saturday, April 26, 2025 12:38 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി അർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കേരളത്തിൽനിന്നുള്ള കർദിനാൾമാരായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്കും മാർ ജോർജ് കൂവക്കാട്ടിനും ഒപ്പമാണ് സംസ്ഥാനത്തിന്റെ ഔദ്യാഗിക പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്ത്യോപചാരം അർപ്പിച്ചത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് മന്ത്രി റോമിൽ എത്തിയത്. ഉച്ചയ്ക്ക് 12ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അദ്ദേഹം അന്ത്യോപചാരം അർപ്പിച്ചു. ഇന്ന് സംസ്കാര ചടങ്ങിലും പങ്കെടുത്ത ശേഷം മന്ത്രി ഞായറാഴ്ച വത്തിക്കാനിൽനിന്ന് മടങ്ങും.