ഗാസ: ആക്രമണം പുനരാരംഭിച്ചശേഷം മാത്രം മരണം 2000 പിന്നിട്ടു
Saturday, April 26, 2025 12:38 AM IST
കയ്റോ: ഇസ്രേലി സേന മാർച്ച് 18ന് ആക്രമണം പുനരാരംഭിച്ചശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2062 ആയെന്ന് ഹമാസിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇക്കാലയളവിൽ 5,375 പേർക്കു പരിക്കേറ്റു. ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മാത്രം 84 മൃതദേഹങ്ങളും പരിക്കേറ്റ 168 പേരും ഗാസയിലെ ആശുപത്രികളിലെത്തി.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണം ആരംഭിച്ചശേഷം ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51,439 ആയി. 1.17 ലക്ഷം പേർക്കാണു പരിക്കേറ്റത്.