മെയ്തെയ് തീവ്രവാദ സംഘടനയുമായി ഗവർണർ ചർച്ച നടത്തി, വിമർശിച്ച് കുക്കി ഗ്രൂപ്പ്
Thursday, February 27, 2025 2:14 AM IST
ഇംഫാൽ: മണിപ്പുരിലെ മെയ്തെയ് തീവ്രവാദ സംഘടനയായ ആരംബായ് തെൻഗോൽ നേതാക്കളുമായി ഗവർണർ അജയ് ഭല്ല ചർച്ച നടത്തിയതിൽ രൂക്ഷ വിമർശനവുമായി കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്(കെഒഎച്ച്യുആർ).
മണിപ്പുർ കലാപത്തിന് ഉത്തരവാദികൾ ആരംബായ് തെൻഗോൽ ആണെന്ന് കുക്കി സംഘടന കുറ്റപ്പെടുത്തി.
ആരംബായ് തെൻഗോൽ നേതാക്കളായ കൊരൗഗൻബ ഖുമൻ, റോബിൻ മാംഗാംഗ് എന്നിവരുമായി ചൊവ്വാഴ്ചയാണ് ഗവർണർ ചർച്ച നടത്തിയത്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ആരംബായ് തെൻഗോലിന്റെ സഹകരണം ഗവർണർ ആവശ്യപ്പെട്ടു.
ഡിപ്പോകളിൽനിന്നു കവർന്ന ആയുധങ്ങൾ തിരികെ നല്കുന്നതു സംബന്ധിച്ചും ചർച്ച നടന്നു.