മഹാകുംഭമേള സമാപിച്ചു
Thursday, February 27, 2025 2:14 AM IST
മഹാകുംഭ്നഗർ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ 45 ദിവസം മുന്പ് തുടങ്ങിയ മഹാകുംഭമേള ഇന്നലെ സമാപിച്ചു.
64.77 കോടി ഭക്തർ കുംഭമേളയ്ക്കെത്തിയെന്നാണു യുപി സർക്കാരിന്റെ കണക്ക്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ശതകോടീശ്വരന്മാരായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരും ആയിരക്കണക്കിനു വിദേശികളും മഹാകുംഭമേളയ്ക്കെത്തിയിരുന്നു.
144 വർഷത്തിനുശേഷമാണ് മഹാകുംഭമേള നടന്നത്. ജനുവരി 29നു മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചു.