കരസേന വാഹനത്തിനു നേർക്ക് ഭീകരരുടെ വെടിവയ്പ്
Thursday, February 27, 2025 2:14 AM IST
രജൗരി/ജമ്മു: ജമ്മു കാഷ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം കരസേന വാഹനത്തിനു നേർക്ക് ഭീകരർ വെടിവയ്പ് നടത്തി.
രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിലായിരുന്നു ആക്രമണം. വനത്തിൽ ഒളിച്ചിരുന്ന ഭീകരരാണ് വെടിവച്ചത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.
കൂടുതൽ സൈനികർ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഭീകരർ നുഴഞ്ഞുകയറ്റത്തിനു ശ്രമിക്കുന്ന റൂട്ടാണിത്.