താങ്ങുവിലയിൽ വെള്ളം ചേർത്തുള്ള സമവാക്യങ്ങൾ അംഗീകരിക്കില്ല: സംയുക്ത കിസാൻ മോർച്ച
Thursday, February 27, 2025 2:14 AM IST
ന്യൂഡൽഹി: വിളകളുടെ താങ്ങുവിലയിൽ (എംഎസ്പി) വെള്ളം ചേർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരേ കർഷകസംഘടനകളുടെ ദേശീയവേദിയായ സംയുക്ത കിസാൻ മോർച്ച (എസ്കെഎം).
എം.എസ്. സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശപ്രകാരം താങ്ങുവില നൽകുകയാണു വേണ്ടതെന്നും അതിൽ വെള്ളം ചേർത്തുള്ള സമവാക്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും എസ്കെഎം വ്യക്തമാക്കി.
കർഷകരെ അവഗണിച്ചുകൊണ്ട് വൻകിടകളെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും സംഘടന ആരോപിച്ചു.