ന്യൂ​​​​ഡ​​​​ല്‍ഹി: കോ​​​​ട​​​​തി​​​​വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ര്‍ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ 400 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​താ​​​​യി ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കു​​​​ക​​​​ള്‍.

2023- 24 സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ര്‍ഷ​​​​ത്തി​​​​ല്‍ വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍ക്കാ​​​​യി കേ​​​​ന്ദ്ര​​​​സ​​​​ര്‍ക്കാ​​​​ര്‍ 66 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. ഇ​​​​ത് മു​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍ഷ​​​​ത്തേ​​​​ക്കാ​​​​ള്‍ ഒ​​​​ന്പ​​​​ത് കോ​​​​ടി കൂ​​​​ടു​​​​ത​​​​ലാ​​​​ണ്.

2014-15 വ​​​​ര്‍ഷ​​​​ത്തി​​​​ല്‍ കോ​​​​ട​​​​തി വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ള്‍ക്കാ​​​​യി 26 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്. 2015-16 ലെ ​​​​ചെ​​​​ല​​​​വ് 64 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. 2014-15നും 2023-24 ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ല്‍ സ​​​​ര്‍ക്കാ​​​​ര്‍ ഇ​​​​തി​​​​നാ​​​​യി 409 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യാ​​​​ണു ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത്.


കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ വ്യ​​​​വ​​​​ഹാ​​​​ര ന​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ര​​​​ട് ഉ​​​​ട​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യ്ക്കു മു​​​​ന്നി​​​​ൽ വ​​​​യ്ക്കും. നി​​​​ര​​​​വ​​​​ധി വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി​​​​മാ​​​​റി വ​​​​രു​​​​ന്ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ ഇ​​​​തി​​​​ന്‍റെ രൂ​​​​പ​​​​രേ​​​​ഖ​​​​യെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ര്‍ച്ച ചെ​​​​യ്തി​​​​രു​​​​ന്നു.