തുരങ്ക അപകടം: രക്ഷാദൗത്യം ദുഷ്കരം
Thursday, February 27, 2025 2:14 AM IST
നാഗർകർണൂൽ: തെലുങ്കാനയിലെ നാഗർകർണൂലിൽ എസ്എൽബിസി തുരങ്കത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം നാലു ദിവസം പിന്നിട്ടിട്ടും ശുഭസൂചനകളില്ല.
രണ്ടു ദിവസത്തിനകം രക്ഷാപ്രവർത്തനം പൂർത്തിയാക്കുമെന്നു തെലുങ്കാന മന്ത്രി ഉത്തംകുമാർ റെഡ്ഢി പറഞ്ഞു. ഇന്നലെ വിദഗ്ധസംഘം തുരങ്കത്തിന്റെ അവസാനഭാഗത്തെത്തി തിരിച്ചെത്തി.
മുന്നോട്ടുപോകാൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർ തിരികെ കയറുകയായിരുന്നു. ഇനിയുള്ള രക്ഷാപ്രവർത്തനം സംബന്ധിച്ച് വിദഗ്ധസംഘം ആലോചിക്കുകയാണെന്നും നാഗർകുർണൂൽ പോലീസ് സൂപ്രണ്ട് വൈഭവ് ഗെയ്ക്വാദ് പറഞ്ഞു.