അമേരിക്കയിൽനിന്ന് 12 അനധികൃത കുടിയേറ്റക്കാർ ഇന്ത്യയിലെത്തി
Monday, February 24, 2025 2:48 AM IST
അമൃത്സർ: അമേരിക്കയിൽനിന്ന് 12 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്നലെ ഡൽഹിയിലെത്തിച്ചു. ഇവരിൽ നാലു പേർ പഞ്ചാബികളാണ്. പാനമ വഴിയാണ് ഇന്ത്യക്കാർ ഡൽഹിയിലെത്തിയത്. നേരത്തേ മൂന്നു തവണയായി 332 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചിരുന്നു. മൂന്നു വിമാനവും പഞ്ചാബിലെ അമൃത്സറിലാണ് ഇറങ്ങിയത്. ഇതിനെതിരേ വ്യാപക വിമർശനമുയർന്നിരുന്നു.