ചെ​​​​ന്നൈ: കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സന​​​​യ​​​​വും ത്രി​​​​ഭാ​​​​ഷാ ന​​​​യ​​​​വും ത​​​​മി​​​​ഴ്നാ​​​ട്ടി​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഭാ​​​​വി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്ന് ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ.​​​​ സ്റ്റാ​​​​ലി​​​​ൻ.

ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സന​​​​യം സം​​​​സ്ഥാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കി​​​​വ​​​​രു​​​​ന്ന സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി​​​​ക്ക് ത​​​​ട​​​​സ​​​​മാ​​​​ണ്. ഈ ​​​​ന​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ട 2,152 കോ​​​​ടി രൂ​​​​പ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.


ഈ ​​​​ന​​​​ട​​​​പ​​​​ടി 43 ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഭാ​​​​വി അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.