അനധികൃത ആയുധങ്ങൾ: ഒരാഴ്ചയ്ക്കുശേഷം നടപടിയെന്ന് മണിപ്പുർ സർക്കാർ
Monday, February 24, 2025 2:48 AM IST
ഇംഫാൽ: മണിപ്പുരിൽ അനധികൃതമായി ആയുധങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് ഒരാഴ്ചയ്ക്കകം അവ സർക്കാരിൽ ഏൽപ്പിച്ച് ശിക്ഷാനടപടികളിൽനിന്ന് ഒഴിവാകാമെന്ന് ചീഫ് സെക്രട്ടറി.
നിയമവിരുദ്ധമായി കൈവശം വച്ചുവരുന്നതും പോലീസ്, സൈനിക കേന്ദ്രങ്ങളിൽനിന്ന് കൊള്ളയടിച്ചതുമായ ആയുധങ്ങൾ സർക്കാരിനെ ഏൽപ്പിക്കണം. ഇതിനുശേഷം ആയുധങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ചീഫ് സെക്രട്ടറി പി.കെ. സിംഗ് മുന്നറിയിപ്പ് നൽകി.