തെലുങ്കാന ദുരന്തം: രക്ഷാപ്രവർത്തകർ മുന്നോട്ട്
Monday, February 24, 2025 2:48 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകുർണൂലിൽ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെ രക്ഷിക്കാൻ ഊർജിതശ്രമം തുടരുന്നു.
ടണലിന് ഉള്ളിലേക്ക് എത്തിയ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ദുഷ്കര ദൗത്യത്തിലാണ് രക്ഷാപ്രവർത്തകർ. ടണലിനുള്ളിൽ തകർന്നുകിടക്കുന്ന ബോറിംഗ് മെഷീന് സമീപംവരെ ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തകർ എത്തി. ലൗഡ്സ്പീക്കറിലൂടെ കുടുങ്ങിക്കിടക്കുന്നവരുമായി സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും മറുഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭിച്ചില്ല.