എഐസിസി സമ്മേളനം അഹമ്മദാബാദിൽ
Monday, February 24, 2025 2:48 AM IST
ന്യൂഡൽഹി: കോൺഗ്രസിന്റെ ഉന്നത നയരൂപീകരണ സമിതിയായ എഐസിസിയുടെ രണ്ടുദിവസത്തെ സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദിൽ ഏപ്രിൽ എട്ട്, ഒന്‍പത് തീയതികളിൽ നടത്തും.
പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലുള്ള യോഗത്തിൽ കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നടപടികളടക്കം വിവിധ വിഷയങ്ങള്‍ ചർച്ചാ വിഷയമാകുമെന്ന് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.