ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​ത്ത​​​ലാ​​​ഖ് ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ക്കു​​​ന്ന 2019 ലെ ​​​മു​​​സ്‌​​​ലിം വ​​​നി​​​താ (വി​​​വാ​​​ഹാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണം) നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി.

എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും കു​​​റ്റ​​​പ​​​ത്ര​​​ങ്ങ​​​ളും വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സ​​​ഞ്ജീ​​​വ് ഖ​​​ന്ന​​​യും ജ​​​സ്റ്റീ​​​സ് സ​​​ഞ്ജ​​​യ് കു​​​മാ​​​റും അ​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. നി​​​യ​​​മ​​​ത്തി​​​ലെ മൂ​​​ന്നും നാ​​​ലും വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളു​​​ടെ എ​​​ണ്ണം ന​​​ൽ​​​കാ​​​നാ​​​ണു കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

മു​​​ത്ത​​​ലാ​​​ഖ് പ്ര​​​ഖ്യാ​​​പ​​​നം ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​ക്കു​​​ന്ന 2019ലെ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ​​​സാ​​​ധു​​​ത ചോ​​​ദ്യം ചെ​​​യ്ത് മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ച ഒ​​​രു​​​കൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തി വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.മു​​​ത്ത​​​ലാ​​​ഖി​​​നു മാ​​​ത്ര​​​മാ​​​യി പ്ര​​​ത്യേ​​​ക ശി​​​ക്ഷ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് അ​​​നാ​​​വ​​​ശ്യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ നി​​​സാം പാ​​​ഷ കോ​​​ട​​​തി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ഭാ​​​ര്യ​​​യെ ശാ​​​രീ​​​രി​​​ക​​​മാ​​​യി മ​​​ർ​​​ദി​​​ച്ചാ​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ മാ​​​സ​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് മു​​​ത്ത​​​ലാ​​​ഖു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്. മു​​​സ്‌​​​ലിം മ​​​ത​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഭ​​​ർ​​​ത്താ​​​ക്ക​​​ന്മാ​​​രെ ശി​​​ക്ഷി​​​ക്കാ​​​ൻ മാ​​​ത്ര​​​മാ​​​ണ് ഈ ​​​നി​​​യ​​​മ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം വ​​​രെ​​​യാ​​​ണു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ​​​യെ​​​ന്നും സ്ത്രീ​​​സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മ​​​റ്റു നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​ലും ഉ​​​യ​​​ർ​​​ന്ന ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി​​​യാ​​​ണു​​​ള്ള​​​തെ​​​ന്നും സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ തു​​​ഷാ​​​ർ മേ​​​ത്ത വാ​​​ദി​​​ച്ചു.

ഹ​​​ർ​​​ജി​​​ക്കാ​​​ർ മു​​​ത്ത​​​ലാ​​​ഖി​​​നെ ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ്, മു​​​ത്ത​​​ലാ​​​ഖ് പ്ര​​​കാ​​​രം വി​​​വാ​​​ഹ​​​മോ​​​ച​​​നം സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തു ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​മാ​​​കു​​​മോ​​​യെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​ക്കാ​​​ർ ചോ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സ് മാ​​​ർ​​​ച്ച് 17ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.