ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി ഭ​​​ഗ​​​വ​​​ന്ത് സിം​​​ഗ് മ​​​ന്നി​​​ന്‍റെ ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​സ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെ​​​ത്തി​​​യെ​​​ന്ന് ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി.

എ​​​ന്നാ​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ക​​​ത്തേ​​​ക്കു ക​​​യ​​​റാ​​​നു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ വീ​​​ടി​​​ന​​​ക​​​ത്തു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ന്നി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

സി-​​​വി​​​ജി​​​ൽ ആ​​​പ്പി​​​ലൂ​​​ടെ ഒ​​​രു പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ ഫ്ല​​​യിം​​​ഗ് സ​​​ർ​​​വെ​​​യ്‌​​​ല​​​ൻ​​​സ് ടീം ​​​സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രാ​​​തി​​​യി​​​ന്മേ​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ്വാ​​​ഭാ​​​വി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ട്ടം ലം​​​ഘി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​പ്പി​​​ലൂ​​​ടെ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് സി-​​​വി​​​ജി​​​ലെ​​​ന്നും പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ൽ 100 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​ധി​​​കൃ​​​ത​​​ർ സൂ​​​ചി​​​പ്പി​​​ച്ചു.


ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​തി​​​ഷി രം​​​ഗ​​​ത്തെ​​​ത്തി. ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ പ​​​ക​​​ൽ​​​വെ​​​ളി​​​ച്ച​​​ത്തി​​​ൽ പ​​​ണ​​​വും സാ​​​ധ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന​​​ത് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് കാ​​​ണു​​​ന്നി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ അ​​​വ​​​ർ എ​​​എ​​​പി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഒ​​​രു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു​​​വെ​​​ന്നും അ​​​തി​​​ഷി ആ​​​രോ​​​പി​​​ച്ചു.