ല​​​​ക്നോ: ബ​​​​ലാ​​​​ത്സം​​​​ഗ​​​​ക്കേ​​​​സി​​​​ൽ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​പി അ​​​​റ​​​​സ്റ്റി​​​​ൽ. സീ​​​​താ​​​​പു​​​​രി​​​​ല്‍​നി​​​​ന്നു​​​​ള്ള എം​​​​പി രാ​​​​കേ​​​​ഷ് റാ​​​​ത്തോ​​​​ഡാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. വീ​​​​ട്ടി​​​​ൽ വാ​​​​ർ​​​​ത്താ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് രാ​​​​കേ​​​​ഷ് റാ​​​​ത്തോ​​​​ഡി​​​​നെ സീ​​​​താ​​​​പു​​​​ർ കോ​​​​ത്‌​​​​വാ​​​​ലി പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ജി​​​​ല്ലാ കോ​​​​ട​​​​തി എം​​​​പി​​​​ക്കെ​​​​തി​​​​രേ ജാ​​​​മ്യ​​​​മി​​​​ല്ലാ അ​​​​റ​​​​സ്റ്റ് വാ​​​​റ​​​​ണ്ട് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ അ​​​​ല​​​​ാഹ​​​​ാബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ രാ​​​​കേ​​​​ഷ് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം തേ​​​​ട‌ി​​​​യെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി ഹ​​​​ർ​​​​ജി ത​​​​ള്ളി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് എം​​​​പി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.


വി​​​​വാ​​​​ഹ വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി നാ​​​​ലു വ​​​​ർ​​​​ഷ​​​​മാ​​​​യി ത​​​​ന്നെ പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​ക്കി​​​​യെ​​​​ന്ന സ്ത്രീ​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി. എം​​​​പി​​​​യു​​​​മാ​​​​യു​​​​ള്ള ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ രേ​​​​ഖ​​​​ക​​​​ളും പ​​​​രാ​​​​തി​​​​ക്കാ​​​​രി പോ​​​​ലീ​​​​സി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ത​​​​നി​​​​ക്കു നേ​​​​രെ വ​​​​ധ​​​​ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ടെ​​​​ന്ന യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ലും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.