ആർജി കർ ബലാത്സംഗം പുനരന്വേഷണ ഹർജി പിൻവലിച്ചു
Thursday, January 30, 2025 3:50 AM IST
ന്യൂഡൽഹി: കോൽക്കത്ത ആർജി കർ ബലാത്സംഗക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കൾ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു.
പ്രതിയായ സഞ്ജയ് റോയിക്ക് ഇതിനകം ശിക്ഷ വിധിച്ചിട്ടുണ്ടെന്നും പുനരന്വേഷണം ആവശ്യപ്പെട്ട് പുതിയ ഹർജി നൽകുന്പോഴുള്ള നിയമപ്രശ്നങ്ങൾ എന്തൊക്കെയാണെന്നും മേൽക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണു മാതാപിതാക്കൾ ഹർജി പിൻവലിച്ചത്.