സ​​​നു സി​​​റി​​​യ​​​ക്

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ന്‍റെ ക​​​ര​​​ട് റി​​​പ്പോ​​​ർ​​​ട്ടും ഭേ​​​ദ​​​ഗ​​​തി​​​ക​​​ളും അം​​​ഗീ​​​ക​​​രി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി). പ്ര​​​തി​​​പ​​​ക്ഷ വി​​​യോ​​​ജി​​​പ്പോ​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ജെ​​​പി​​​സി യോ​​​ഗം ക​​​ര​​​ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

റി​​​പ്പോ​​​ർ​​​ട്ട് ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യ്ക്ക് ഇ​​​ന്നു കൈ​​​മാ​​​റു​​​മെ​​​ന്ന് സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ അ​​​റി​​​യി​​​ച്ചു. 11 ന് ​​​എ​​​തി​​​രേ 16 വോ​​​ട്ടു​​​ക​​​ളോടെ യാണ് റി​​​പ്പോ​​​ർ​​​ട്ടി​​​ന് സ​​​മി​​​തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷം നി​​​ർ​​​ദേ​​​ശി​​​ച്ച 44 ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ നേ​​​ര​​​ത്തേ വോ​​​ട്ടി​​​നി​​​ട്ടു ത​​​ള്ളി​​​യി​​​രു​​​ന്നു.

ആ​​​ദി​​​വാ​​​സി ഭൂ​​​മി വ​​​ഖ​​​ഫ് ആ​​​യി മാ​​​റ്റാ​​​തി​​​രി​​​ക്കാ​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​തട​​​ക്ക​​​മു​​​ള്ള ശി​​​പാ​​​ർ​​​ശ​​​ക​​​ൾ സ​​​മി​​​തി മു​​​ന്നോ​​​ട്ടു​​​ വ​​​യ്ക്കു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​ദി​​​വാ​​​സി​​​ഭൂ​​​മി വ​​​ഖ​​​ഫ് ആ​​​ക്കി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന ഒ​​​ട്ടേ​​​റെ കേ​​​സു​​​ക​​​ൾ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​താ​​​യും സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​വ​​​യ്ക്കു പു​​​റ​​​മെ വ​​​ഖ​​​ഫ് ഭൂ​​​മി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു ക​​​ഴി​​​യു​​​ന്ന​​​വ​​​ർ നേ​​​രി​​​ടു​​​ന്ന കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​തി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന് ദീ​​​ർ​​​ഘ​​​കാ​​​ല വാ​​​ട​​​കക്ക​​​രാ​​​ർ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​യ​​​മ നി​​​ർ​​​മാ​​​ണം ന​​​ട​​​ത്താ​​​നും സ​​​മി​​​തി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു. വ​​​ഖ​​​ഫ് സ്വ​​​ത്താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ഒ​​​രു സ​​​ർ​​​ക്കാ​​​ർ സ്വ​​​ത്തും വ​​​ഖ​​​ഫ് സ്വ​​​ത്താ​​​യി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ലെ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള 14 ഭേ​​​ദ​​​ഗ​​​തി​​​ക​​​ളും അം​​​ഗീ​​​ക​​​രി​​​ച്ചു.

665 പേ​​​ജു​​​ക​​​ള​​​ട​​​ങ്ങി​​​യ റി​​​പ്പോ​​​ർ​​​ട്ട് ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ത്ര​​​യും നീ​​​ണ്ട റി​​​പ്പോ​​​ർ​​​ട്ട് ഒ​​​രു ദി​​​വ​​​സം​​​കൊ​​​ണ്ട് എ​​​ങ്ങ​​​നെ പ​​​ഠി​​​ക്കാ​​​നാ​​​കും എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് എ​​​ന്തി​​​നാ​​​ണ് ഇ​​​ത്ര തി​​​ടു​​​ക്ക​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദി​​​ച്ചു.


ജെ​​​പി​​​സി പാ​​​സാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും മ​​​ത​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തോ​​​ടെ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നെ തു​​​ര​​​ങ്കം വ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചു.

എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ബി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തോ​​​ടെ വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​ന്‍റെ സു​​​താ​​​ര്യ​​​ത വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തേ​​​സ​​​മ​​​യം എ​​​ല്ലാ പ്ര​​​തി​​​പ​​​ക്ഷ​​​ പാ​​​ർ​​​ട്ടി​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് ശി​​​വ​​​സേ​​​ന ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റെ വി​​​ഭാ​​​ഗം എം​​​പി അ​​​ര​​​വി​​​ന്ദ് സാ​​​വ​​​ന്ത് വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ഭി​​​പ്രാ​​​യം അ​​​റി​​​യി​​​ക്കാ​​​ൻ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ഷ്‌​​​ട​​​മു​​​ള്ള ത​​​ര​​​ത്തി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ എ​​​ന്തി​​​നാ​​​യി​​​രു​​​ന്നു സ​​​മി​​​തി​​​യു​​​ടെ ആ​​​വ​​​ശ്യ​​​മെ​​​ന്നും ഡി​​​എം​​​കെ എം​​​പി എ. ​​​രാ​​​ജ ചോ​​​ദി​​​ച്ചു.

നാ​​​ളെ ആ​​​രം​​​ഭി​​​ക്കു​​​ന്ന ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​ക്കാ​​​നാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം. വ​​​ഖ​​​ഫ് ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​ഖ​​​ഫ് (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ 2024, കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജെ​​​പി​​​സി​​​ക്കു കൈ​​​മാ​​​റാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.