യമുനയിൽ വിഷാംശമെന്ന കേജരിവാളിന്റെ വിശദീകരണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, January 31, 2025 2:54 AM IST
ന്യൂഡൽഹി: യമുനാ നദിയിൽ ഹരിയാനയിൽനിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തിൽ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
യമുനയിൽ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ സാധൂകരിക്കാനുള്ള തെളിവ് നൽകാൻ ഒരവസരം കൂടി തെരഞ്ഞെടുപ്പ് കമ്മീഷൻ കേജരിവാളിന് നൽകി. വിഷത്തിന്റെ തരം, അളവ്, അവ കലർത്തുന്ന രീതി എന്നിവയെക്കുറിച്ചുള്ള തെളിവുകൾ ഇന്നു രാവിലെ 11നകം നൽകണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേജരിവാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.