എസ്പി ഓഫീസ് ആക്രമണം: മണിപ്പുരിൽ സുരക്ഷ ശക്തമാക്കി
Sunday, January 5, 2025 2:01 AM IST
ഇംഫാൽ: കേന്ദ്രസേനയെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുക്കി വിഭാഗങ്ങൾ നടത്തിയ സമരം അക്രമാസക്തമായതിനെത്തുടർന്ന് മണിപ്പുരിലെ കാങ്പോക്പിയിൽ സുരക്ഷാസേനയുടെ സാന്നിധ്യം ശക്തിപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് കാങ്പോക്പിയിലെ എസ്പി ഓഫീസിനു നേരേ കുക്കികൾ ആക്രമണം നടത്തിയത്.
ഇംഫാല്‍ ഈസ്റ്റ് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സൈബോളില് നിന്ന് കേന്ദ്രസേനയെ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.
എസ്പിക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു. അതിനിടെ സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ അജയ് കുമാർ ഭല്ല സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.