മും​​​​ബൈ: മ​​​​ഹാ​​​​രാ​​​ഷ്‌​​​ട്ര​​​യി​​​​ലെ ബീ​​​​ഡി​​​ൽ ഗ്രാ​​​​മ​​​​മു​​​​ഖ്യ​​​​ൻ സ​​​​ന്തോ​​​​ഷ് ദേ​​​​ശ്മു​​​​ഖി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ ഒ​​​ളി​​​വി​​​ലാ​​​യി​​​രു​​​ന്ന ര​​​ണ്ടു​​​പേ​​​രു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

പു​​​​നെ, ക​​​​ല്യാ​​​​ൺ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു സു​​​​ദ​​​​ർ​​​​ശ​​​​ൻ ഖൂ​​​​ലെ, സു​​​​ധീ​​​​ർ സാം​​​​ഗ്ലെ, സി​​​​ദ്ധാ​​​​ർ​​​​ഥ് സൊ​​​​നെ​​​​വാ​​​ല എ​​​​ന്നി​​​​വ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. സു​​​​ദ​​​​ർ​​​​ശ​​​​ന്‍റെ​​​​യും സു​​​​ധീ​​​​റി​​​​ന്‍റെ​​​​യും പേ​​​​രു​​​​ക​​​​ൾ എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും സി​​​​ദ്ധാ​​​​ർ​​​​ഥി​​​​ന്‍റെ പ​​​​ങ്ക് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്ക​​​​വേ​​​​യാ​​​​ണു വ്യ​​​ക്ത​​​മാ​​​യ​​​ത്.


ദേ​​​​ശ്മു​​​​ഖി​​​​ന്‍റെ നീ​​​​ക്ക​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ച് മ​​​​റ്റു പ്ര​​​​തി​​​​ക​​​​ൾ​​​​ക്ക് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത് സി​​​​ദ്ധാർ​​​​ഥ് ആ​​​​ണെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. കേ​​​​സി​​​​ൽ ഇ​​​​തു​​​​വ​​​​രെ ഏ​​​​ഴു പേ​​​​ർ പി​​​​ടി​​​​യി​​​​ലാ​​​​യി. ഒ​​​​രാ​​​​ൾ ഇ​​​​പ്പോ​​​​ഴും ഒ​​​​ളി​​​​വി​​​​ലാ​​​​ണ്. സു​​​​ദ​​​​ർ​​​​ശ​​​​ൻ ഖൂ​​​​ലെ, സു​​​​ധീ​​​​ർ സാം​​​​ഗ്ലെ എ​​​​ന്നി​​​​വ​​​​രെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റി.