ആശുപത്രിക്കെട്ടിടത്തിൽനിന്ന് ചാടിയ നഴ്സ് മരിച്ചു
Sunday, January 5, 2025 2:01 AM IST
കോയന്പത്തൂർ: ട്രെയിനി നഴ്സായി ജോലിചെയ്തിരുന്ന യുവതി ആശുപത്രിക്കെട്ടിടത്തിൽനിന്നു ചാടിമരിച്ചു. കടലൂർ കാട്ടുമണ്ണാർ സന്തോഷ് കുമാറിന്റെ മകളാണ് തന്യ(20)യാണ് മരിച്ചത്.
കോയമ്പത്തൂരിലെ ചുങ്കം ബരിനഗർ ഏരിയയിലെ സ്വകാര്യ ആശുപത്രിയായ മനുവിൽ ട്രെയിനി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു തന്യ. ഇന്നലെ ആശുപത്രിയുടെ മൂന്നാംനിലയിലേക്കു പോയ തന്യ താഴേക്കു ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ തന്യയെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.