ഡൽഹി: ബിജെപി ആദ്യപട്ടികയിൽ 29 പേർ
Sunday, January 5, 2025 2:01 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക ബിജെപി ഇന്നലെ പുറത്തുവിട്ടു. ആകെ 70 സീറ്റാണുള്ളത്.
ആം ആദ്മി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെതിരെ മുൻ എംപി പർവേഷ് സാഹിബ് സിംഗ് വർമ മത്സരിക്കും. മുഖ്യമന്ത്രി അതിഷിക്കെതിരേ കൽക്കാജിയിൽ മുൻ എംപി രമേഷ് ബിധുരിയാണ് സ്ഥാനാർഥി.
ബിജെപി ദേശീയ ഭാരവാഹികളായ ദുഷ്യന്ത് കുമാർ ഗൗതം, ആശിഷ് സൂദ് എന്നിവർ ആദ്യപട്ടികയിലുണ്ട്. ബിജെപിയിൽ ചേർന്ന മുൻ ആം ആദ്മി മന്ത്രി കൈലാഷ് ഗെലോട്ട്, കോണ്‍ഗ്രസിൽ നിന്നു രാജിവച്ച മുൻ സംസ്ഥാന അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ് ലി, ബിജെപി മുൻ അധ്യക്ഷൻ സതീഷ് ഉപാധ്യായ തുടങ്ങിയവരും മത്സരിക്കുന്നുണ്ട്.