പടക്കഫാക്ടറിയിൽ സ്ഫോടനം; തമിഴ്നാട്ടിൽ ആറ് തൊഴിലാളികൾക്കു ദാരുണാന്ത്യം
Sunday, January 5, 2025 2:01 AM IST
വിരുദുനഗർ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്കു ദാരുണാന്ത്യം.
പരിക്കേറ്റ ഒരു തൊഴിലാളിയെ മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പടക്കനിർമാണത്തിനുള്ള മിശ്രിതം തയാറാക്കുന്നതിനിടെയാണ് സ്ഫോടനം. ഫാക്ടറിയിലെ ആറ് മുറികൾ സ്ഫോടനത്തിൽ നിലംപതിച്ചു.
സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങൾക്കു ചെറിയ തോതിൽ കേടുപാടുണ്ടായി. എസ്. ശിവകുമാർ, എസ്. മീനാക്ഷി സുന്ദരം, ആർ.നാഗരാജ്, ജി. വേൽമുരുകൻ, എസ്. കാമരാജ്, ആർ. കണ്ണൻ എന്നീ തൊഴിലാളികളാണ് മരിച്ചത്.