സിക്ക്സ് ഫോർ ജസ്റ്റീസ് നിരോധനം ശരിവച്ച് ട്രൈബ്യൂണൽ
Sunday, January 5, 2025 2:01 AM IST
ന്യൂഡൽഹി: ഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിക്ക്സ് ഫോർ ജസ്റ്റീസിന് (എസ്എഫ്ജെ) അഞ്ചു വർഷത്തെ നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ.
ഈ വർഷം ജൂലൈ എട്ടിനാണ് സംഘടനയെ നിരോധിച്ചത്. സംഘടനയ്ക്കെതിരേ കേന്ദ്രസർക്കാർ സമർപ്പിച്ച തെളിവുകൾ ബോധ്യപ്പെട്ടതായി ഡൽഹി ഹൈക്കോടതി ജസ്റ്റീസ് അനൂപ് കുമാർ മെൻഡിരട്ടയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണൽ വ്യക്തമാക്കി.
അഞ്ചു വർഷത്തിനിടെ സംഘടനയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വർധിച്ചതായും ഈ കാലയളവിൽ 122 എഫ്ഐആറുകൾ സംഘടനയ്ക്കെതിരേ ഉണ്ടായതായും ട്രൈബ്യൂണൽ വിലയിരുത്തി.