ഛത്തീസ്ഗഡിലെ മാധ്യമപ്രവർത്തകന്റെ കൊലപാതകം: മൂന്നുപേർ പിടിയിൽ
Sunday, January 5, 2025 2:01 AM IST
ബിജാപുർ: ഛത്തിസ്ഗഡിൽ 33 കാരനായ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.
ബിജാപുരിലെ ഒരു കോൺട്രാക്ടറുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണു എൻഡിടിവി ഉൾപ്പെടെ മാധ്യമങ്ങളുമായി സഹകരിച്ചിരുന്ന ഫ്രീലാൻസ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രാകറുടെ (33) മൃതദേഹം കണ്ടെത്തിയത്. റോഡ് നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതാണു കൊലപാതകത്തിനു കാരണമെന്നാണു സൂചന.
1.59 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ള ബസ്തര്‍ ജംഗ്ഷന് എന്നപേരിലുള്ള യുട്യൂബ് ചാനലിലൂടെ പ്രദേശത്ത് പ്രശസ്തനായ മുകേഷിനെ കഴിഞ്ഞ ഒന്നാം തീയതിയാണു കാണാതായത്.
ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ മുകേഷിനെ അവസാനമായി ഫോണില്‍ വിളിച്ചത് കോൺട്രാക്ടറായിരുന്നുവെന്ന് ഒരാൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത