നടി ഊർമിളയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു
Sunday, December 29, 2024 1:28 AM IST
മുംബൈ: പ്രമുഖ മറാത്തി നടി ഊർമിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. നടിക്കും ഡ്രൈവർക്കും മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നിന് മുംബൈയിലെ കണ്ഡിവാലിയിലായിരുന്നു അപകടം.
അമിതവേഗത്തിൽ സഞ്ചരിച്ചിരുന്ന കാർ പൊയ്സർ മെട്രോ സ്റ്റേഷനു സമീപം നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
തൊഴിലാളികളിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. നടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരേ സമതനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.