സമാധാനവും സമവായവും ആഗ്രഹിച്ച നേതാവെന്നു പങ്കജ് സരൺ
Saturday, December 28, 2024 2:55 AM IST
ന്യൂഡൽഹി: ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ സമാധാനം സ്ഥാപിക്കാൻ പരമാവധി ശ്രമിച്ച വ്യക്തിയാണു മൻമോഹൻ സിംഗ് എന്നു മുൻ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേശകൻ പങ്കജ് സരൺ പറഞ്ഞു.
ലോകോത്തരനിലവാരമുള്ള സാന്പത്തിക വിദഗ്ധനായിരുന്ന മൻമോഹൻ സിംഗ് ഏതൊരു കാര്യത്തിലും സമവായം സൃഷ്ടിക്കാൻ ആഗ്രഹിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളുമായുള്ള നല്ല ബന്ധത്തിലാണു ഇന്ത്യയുടെ ഭാവിയെന്നു മൻമോഹൻ സിംഗ് വിശ്വസിച്ചിരുന്നുവെന്നു പങ്കജ് സരൺ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. നെഹ്റു കുടുംബത്തിനു പുറത്തുനിന്നുമുള്ള ഏറ്റവും മഹാനായ കോൺഗ്രസുകാരൻ മൻമോഹൻ സിംഗ് ത ന്നെയായിരുന്നുവെന്നും സരൺ കൂട്ടിച്ചേർത്തു.