പ്രത്യേക സ്മാരകമെന്ന ആവശ്യം അംഗീകരിച്ചില്ല, ദൗർഭാഗ്യകരമെന്നു കോൺഗ്രസ്
Saturday, December 28, 2024 2:55 AM IST
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന് പ്രത്യേക സ്മാരകം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.
മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങളുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നാവശ്യപ്പെട്ടാണു കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
സംസ്കരിച്ചിടത്തു തന്നെ സ്മാരകം വേണമെന്നായിരുന്നു കോൺഗ്രസിന്റെ ആവശ്യം. സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച അനുവദിക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ നേരത്തേ അറിയിച്ചിരുന്നത്. എന്നാ ൽ, സ്ഥലം അനുവദിക്കാത്തത് വേദനാജനകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.