മണിപ്പുരിൽ വെടിവയ്പ്; രണ്ടു പേർക്കു പരിക്ക്
Saturday, December 28, 2024 2:55 AM IST
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സായുധസംഘവും സുരക്ഷാസേനയും തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു. ഇവരിലൊരാൾ പോലീസുകാരനാണ്.
കുന്നിൻപ്രദേശത്തുനിന്നുള്ള സായുധ സംഘം സനാസാബി, തമ്നപോക്പി ഗ്രാമങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു. സുക്ഷാസേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു.