പങ്കജ മുണ്ടെ തന്റെ ഭൂമി തട്ടിയെടുത്തെന്ന് പ്രവീൺ മഹാജന്റെ ഭാര്യ
Friday, November 8, 2024 12:32 AM IST
ഛത്രപതി സംഭാജിനഗർ: ബിജെപി നേതാവ് പങ്കജ മുണ്ടെയും ബന്ധുവും മഹാരാഷ്ട്ര മന്ത്രിയുമായ ധനഞ്ജയ മുണ്ടെയും ചേർന്ന് തന്റെ ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുത്തുവെന്ന് പ്രവീൺ മഹാജന്റെ ഭാര്യ സാരംഗി മഹാജൻ.
ബിജെപി നേതാവ് പ്രമോദ് മഹാജന്റെ സഹോദരനാണ് പ്രവീൺ. 2006ൽ പ്രമോദിനെ കൊലപ്പെടുത്തിയ കേസിൽ തടവുശിക്ഷ ലഭിച്ച പ്രവീൺ ജയിലിൽവട്ടു മരിച്ചു. പ്രമോദിന്റെയും പ്രവീണിന്റെയും സഹോദരിയാണ് പങ്കജയുടെ അമ്മ.
സാംരഗിയുടെ ആരോപണത്തെക്കുറിച്ച് മന്ത്രി ധനഞ്ജയ് മുണ്ടെ പ്രതികരിച്ചില്ല. എൻസിപി അജിത് പവാർ പക്ഷ നേതാവായ ധനഞ്ജയ് പാർളിയിലെ സ്ഥാനാർഥിയാണ്. 88 സെന്റ് സ്ഥലം വെറും 22 ലക്ഷം രൂപയ്ക്കാണ് പങ്കജയും ധനഞ്ജയും വാങ്ങിയത്.
2022ലായിരുന്നു ഇടപാട്. തന്റെ അഭാവത്തിൽ മറ്റൊരാളുടെ പേരിലാണു സ്ഥലം വാങ്ങിയതെന്ന് സാരംഗി ആരോപിച്ചു.