ബം​​​​​ഗ​​​​​ളു​​​​​രു: ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ പ്രൊ​​​​​വി​​​​​ഡ​​​​​ന്‍റ് ഫ​​​​​ണ്ടി​​​​​ൽ ക്ര​​​​​മ​​​​​ക്കേ​​​​​ടു ന​​​​​ട​​​​​ന്നു​​​​​വെ​​​​​ന്ന് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം റോ​​​​​ബി​​​​​ൻ ഉ​​​​​ത്ത​​​​​പ്പ​​​​​ക്കെ​​​​​തി​​​​​രേ അ​​​​​റ​​​​​സ്റ്റ് വാ​​​​​റ​​​​​ണ്ട്.

ബം​​​​​ഗ​​​​​ളു​​​​​രു​​​​​വി​​​​​ൽ ഉ​​​​​ത്ത​​​​​പ്പ​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള വ​​​​​സ്ത്ര​​​​​ശാ​​​​​ല​​​​​യാ​​​​​യ സെ​​​ന്‍റോ​​​റ​​​സ് ലൈ​​​​​ഫ്സ്റ്റൈ​​​​​ൽ ബ്രാ​​​​​ൻ​​​​​ഡ് പ്രൈ​​​​​വ​​​​​റ്റ് ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ലെ ക്ര​​​​​മ​​​​​ക്കേ​​​​​ടി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പി​​​​​എ​​​​​ഫ് റീ​​​​​ജ​​​​​ന​​​​​ല്‍ ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ര്‍ എ​​​​​സ്. ഗോ​​​​​പാ​​​​​ല്‍ റെ​​​​​ഡ്ഡി​​​​​യാ​​​ണു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.


ക​​​ന്പ​​​നി​​​യി​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​ടെ ശ​​​​​മ്പ​​​​​ള​​​​​ത്തി​​​​​ല്‍നി​​​​​ന്ന് പി​​​​​എ​​​​​ഫ് പെ​​​​​ന്‍ഷ​​​​​ന്‍ പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി വി​​​​​ഹി​​​​​തം ഈ​​​​​ടാ​​​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​തു പി​​​​​എ​​​​​ഫ് പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ നി​​​​​ക്ഷേ​​​​​പി​​​​​ക്കാ​​​​​തെ 23 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

ക​​​ഴി​​​ഞ്ഞ നാ​​​ലാം​​​തീ​​​യ​​​തി​​​യാ​​​ണു ഉ​​​ത്ത​​​പ്പ​​​യ്ക്കെ​​​തി​​​രേ അ​​​റ​​​സ്റ്റ്‌​​​വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ഇ​​​ത് കൈ​​​പ്പ​​​റ്റാ​​​തെ പി​​​​​എ​​​​​ഫ് ഓ​​​​​ഫി​​​​​സി​​​​​ല്‍ തി​​​രി​​​ച്ചെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വീ​​​ണ്ടും നോ​​​ട്ടീ​​​സ് നല്‍കിയത്‌.