മൈ​​​സൂരു: ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള മു​​​ഡ ഭൂ​​​മി​​​ദാ​​​ന​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ലോ​​​കാ​​​യു​​​ക്ത പോ​​​ലീ​​​സ് ചോ​​​ദി​​​ച്ച എ​​​ല്ലാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കും സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ. ചോ​​​ദ്യം ചെ​​​യ്യ​​​ൽ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം നീ​​​ണ്ടു നി​​​ന്നു.

ര​​​ണ്ടാം പ്ര​​​തി​​​യും, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഭാ​​​ര്യ​​​യു​​​മാ​​​യ പാ​​​ർ​​​വ​​​തി​​​യെ ക​​​ഴി​​​ഞ്ഞ മാ​​​സം 25ന് ​​​ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. മൈ​​​സൂരു അ​​​ർ​​​ബ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​തോ​​​റി​​​റ്റി​​​യു​​​ടെ (മു​​​ഡ) ഭൂ​​​മി മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ന്‍റെ ഭാ​​​ര്യ പാ​​​ർ​​​വ​​​തി​​​ക്ക് ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണു ആ​​​രോ​​​പ​​​ണം.