മരട് ഫ്ലാറ്റ്: റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി
Thursday, November 7, 2024 1:39 AM IST
ന്യൂഡൽഹി: എറണാകുളം മരടിൽ പൊളിച്ച ഫ്ലാറ്റ് നിന്നിരുന്ന സ്ഥലത്ത് എത്രത്തോളം നിർമാണം സാധ്യമാകുമെന്ന റിപ്പോർട്ട് തയാറാക്കി നൽകാൻ അമിക്കസ് ക്യൂറിയോട് സുപ്രീംകോടതി നിർദേശിച്ചു.
സ്ഥലം സന്ദർശിക്കാനും ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കാനും അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിനോട് ജസ്റ്റീസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണു നിർദേശിച്ചത്.
2019ലെ തീരദേശ പരിപാലന പ്ലാൻ പ്രകാരം മരട് മുനിസിപ്പാലിറ്റി കാറ്റഗറി രണ്ടിൽപ്പെടുന്ന മേഖലയാണെന്ന കത്ത് സംസ്ഥാനസർക്കാർ ഇന്നലെ സുപ്രീംകോടതിക്കു കൈമാറി.