ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​ടെ 47-ാമ​ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്‍റെ സു​ഹൃ​ത്താ​യ ഡോ​ണ​ൾ​ഡ് ട്രം​പി​ന് ച​രി​ത്ര​വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ എ​ന്നാ​ണു മോ​ദി സ​മൂ​ഹ​ക​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ച​ത്.

ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വോ​ടെ ഇ​ന്ത്യ-​അ​മേ​രി​ക്ക സ​ഹ​ക​ര​ണം പു​തു​ക്കി ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ആ​ഗോ​ള ന​യ​ത​ന്ത്ര​സ​ഖ്യം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും സ്ഥി​ര​ത​യ്ക്കു​മാ​യി ന​മു​ക്ക് ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും മോ​ദി കു​റി​ച്ചു.


ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന​പ്പോ​ൾ ഇ​രു​നേ​താ​ക്ക​ളും ന​യ​ത​ന്ത്ര​പ​ര​മാ​യും വ്യ​ക്തി​പ​ര​മാ​യും മി​ക​ച്ച സൗ​ഹൃ​ദ​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു. തീ​വ്ര​വാ​ദ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളെ​ടു​ത്ത ഇ​രു​നേ​താ​ക്ക​ളും ട്രം​പി​ന്‍റെ ആ​ദ്യ ഭ​ര​ണ​കാ​ല​ത്ത് സു​പ്ര​ധാ​ന പ്ര​തി​രോ​ധ ക​രാ​റു​ക​ളി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

2020ൽ ​ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ “ന​മ​സ്തേ ട്രം​പ്’’ എ​ന്ന​പേ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച റാ​ലി ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ആ​തി​ഥേ​യ​ത്വം കൊ​ണ്ടും ആ​ഗോ​ള ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.