ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: പ​തി​നെ​ട്ടു മാ​സം പി​ന്നി​ട്ട മ​ണി​പ്പു​ർ സം​ഘ​ർ​ഷം പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ, മെ​യ്തെ​യ്ക​ളാ​യ 20 വി​ദ്യാ​ർ​ഥി​ക​ളെ സൈ​നി​ക ചെ​ല​വി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യി പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യ്ക്കൊരുക്കി​യ​തു വി​വാ​ദ​മാ​യി.

മെ​യ്തെ​യ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളാ​യ ഇം​ഫാ​ൽ ഈ​സ്റ്റ് ജി​ല്ല​യി​ലെ ആ​ന്ദ്രോ, അം​ഗ്ത, യാം​ബെം, തൗ​ബാ​ൽ ജി​ല്ല​യി​ലെ യാ​രി​പോ​ക്ക് എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു രാ​ഷ്‌​ട്ര​പ​തിഭ​വ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത്. രാ​ഷ്‌​ട്ര​പ​തി​ക്കു മെമന്‍റോ സ​മ്മാ​നി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ, മു​ർ​മു​വി​നോ​ടൊ​പ്പം ഫോ​ട്ടോ​യു​മെ​ടു​ത്തു.

"ഓ​പ്പ​റേ​ഷ​ൻ സ​ദ്ഭാ​വ​ന’​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ സ്പി​യ​ർ കോ​ർ​പ്സ് സം​ഘ​ടി​പ്പി​ച്ച പ​ത്തു ദി​വ​സ​ത്തെ വി​ദ്യാ​ഭ്യാ​സ​പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​നം.

ദേ​ശീ​യോ​ദ്ഗ്ര​ഥ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്കാ​ര​വും ച​രി​ത്ര​വും തു​റ​ന്നു​കാ​ട്ടി വി​ദ്യാ​ർ​ഥി​ക​ളു​ടെ ച​ക്ര​വാ​ള​ങ്ങ​ൾ വി​ശാ​ല​മാ​ക്കാ​നു​മാ​ണ് പ​ര്യ​ട​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.


എ​ന്നാ​ൽ, മ​ണി​പ്പു​രി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​സം​ഘ​ത്തി​ൽ കു​ക്കി​ക​ളെ ഒ​ഴി​വാ​ക്കി​യ​തെ​ന്തെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ലെ​ന്ന് കു​ക്കി വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു വി​ഭാ​ഗ​ത്തെ ഒ​ഴി​വാ​ക്കി​യാ​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​മാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്നാണ് കു​ക്കി​ക​ൾ ചോ​ദി​ച്ചത്.

ഡ​ൽ​ഹി​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം, വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘം ആ​ഗ്ര, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​ഗ്ര, ല​ക്നോ സ​ന്ദ​ർ​ശ​നം ഉ​പ​ക​രി​ക്കു​മെ​ന്ന് മ​ണി​പ്പു​ർ, നാ​ഗാ​ലാ​ൻ​ഡ്, തെ​ക്ക​ൻ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്നീ മേ​ഖ​ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു. അ​ടു​ത്ത ചൊ​വ്വാ​ഴ്ച സം​ഘം ഇം​ഫാ​ലി​ൽ മ​ട​ങ്ങി​യെ​ത്തും.