സിപിഎം നയംമാറ്റം: വാർത്തകൾ തള്ളി കാരാട്ടും എം.എ. ബേബിയും
Wednesday, November 6, 2024 2:33 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ സാന്പത്തികനയങ്ങളോടും മൃദുഹിന്ദുത്വ നിലപാടുകളോടും അകലം പാലിക്കണമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയിൽ കരട് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചതിനു പിന്നാലെ പാർട്ടി നയം മാറ്റുന്നുവെന്ന വാർത്തകൾ തളളി സിപിഎം നേതാക്കൾ.
കേന്ദ്രകമ്മിറ്റിയിൽ നയംമാറ്റം ചർച്ച ചെയ്തിട്ടില്ലെന്നും രാഷ്ട്രീയപ്രമേയം ജനുവരിയിലേ ചർച്ച ചെയ്യൂവെന്നും സിപിഎം പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കാരാട്ട് വ്യക്തമാക്കി. സിപിഎം നയംമാറ്റം സംബന്ധിച്ചുള്ള വാർത്തകൾ മഠയത്തരമാണെന്നു പിബി അംഗം എം.എ. ബേബിയും അഭിപ്രായപ്പെട്ടു. റിപ്പോർട്ടിലെ യാതൊരു വിഷയവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്ന് എം.എ. ബേബി വ്യക്തമാക്കി.