അഞ്ച് വിമതരെ ഉദ്ധവ് പക്ഷം പുറത്താക്കി
Wednesday, November 6, 2024 2:33 AM IST
മുംബൈ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഞ്ചു നേതാക്കളെ ശിവസേനയിൽ(ഉദ്ധവ്)നിന്നു പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി പത്രിക നല്കിയവർ ഉൾപ്പെടെയുള്ളവരെയാണു പുറത്താക്കിയത്.
ഭീവണ്ടി ഈസ്റ്റ് മണ്ഡലത്തിൽ പത്രിക നല്കിയ മുൻ എംഎൽഎ രൂപേഷ് മാത്രെയാണ് പുറത്താക്കപ്പെട്ടവരിൽ പ്രമുഖൻ. താൻ പത്രിക പിൻവലിച്ചിട്ടും നടപടിയെടുത്തുവെന്നാണ് രൂപേഷ് പറയുന്നത്.
ഇന്ത്യ സഖ്യത്തിൽ സമാജ്വാദി പാർട്ടിക്കു നല്കിയ സീറ്റാണു ഭീവണ്ടി ഈസ്റ്റ്. വിശ്വാസ് നന്ദേക്കർ, ചന്ദ്രകാന്ത് ഗുഗൽ, സഞ്ജയ് അവാരി, പ്രസാദ് താക്കറെ എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റു ശിവസേനാ നേതാക്കൾ.