ഗുജറാത്ത് ബുള്ളറ്റ് ട്രെയിൻ പദ്ധതി പ്രദേശത്ത് അപകടം; ഒരു മരണം
Wednesday, November 6, 2024 2:33 AM IST
ആനന്ദ്: ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമാണ സ്ഥലത്ത് താത്കാലിക തൂണ് തകർന്നുവീണ് ഒരു തൊഴിലാളി മരിച്ചു.
മുംബൈ-അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ കോറിഡോർ നിർമാണം പുരോഗമിക്കുന്ന ആനന്ദിലെ വസാദിലാണ് അപകടം. ഫൗണ്ടേഷൻ നിർമാണത്തിനായി ഇരുന്പും കോൺക്രീറ്റും ഉപയോഗിച്ചു നിർമിച്ച തൂൺ തകർന്ന് നാല് തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാൾ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.