പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി ചെയർമാൻ ബിബേക് ദെബ്രോയ് അന്തരിച്ചു
Saturday, November 2, 2024 1:15 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്പത്തിക ഉപദേശക സമിതി ചെയർമാനും സാന്പത്തിക വിദഗ്ധനുമായ ബിബേക് ദെബ്രോയ് (69) അന്തരിച്ചു.
പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സിന്റെ (ജിപിഇ) ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സാന്പത്തിക നയങ്ങൾക്കും സംസ്കൃതസാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ബിബേക് എഴുത്തുകാരനും പണ്ഡിതനുമായിരുന്നു. രാജ്യത്തിന്റെ സാന്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സാഹിത്യം, വിദ്യാഭ്യാസം, സാന്പത്തിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് 2015ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ബിബേക് ദെബ്രോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.