വ്യവസായി അടക്കം മൂന്നു പേർ പൊള്ളലേറ്റ് മരിച്ചു
Saturday, November 2, 2024 1:15 AM IST
കാൺപുർ: ഉത്തർപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച മൺ ചെരാതിൽനിന്നു തീപടർന്ന് മൂന്നു പേർ മരിച്ചു.
വ്യവസായിയായ സഞ്ജയ് ശ്യാം ദസാനി, അദ്ദേഹത്തിന്റെ ഭാര്യ കനിക, വീട്ടിലെ ജോലിക്കാരിയായ ഛവി ചൗഹാൻ എന്നിവരാണ് മരിച്ചത്. വീട്ടിൽ രാത്രി വൈകി നടത്തിയ പൂജകൾക്ക് വേണ്ടി കത്തിച്ച ചെരാതാണ് പുലർച്ചെ മൂന്നു മണിയോടെ അപകടത്തിനു കാരണമായത്.