പട്ടിണി ഹോട്സ്പോട്ടുകൾ വർധിക്കുന്നതായി യുഎൻ
Friday, November 1, 2024 2:23 AM IST
ന്യൂഡൽഹി: പലസ്തീൻ, സുഡാൻ, ദക്ഷിണ സുഡാൻ, ഹെയ്തി, മാലി എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ കടുത്ത ഭക്ഷ്യപ്രതിസന്ധി നേരിടുന്നതായി ഐക്യരാഷ്ട്രസഭ.
യുദ്ധം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ ആഘാതങ്ങൾ തുടങ്ങിയവ ഈ പ്രദേശങ്ങളെ രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കു നയിക്കുകയാണെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെയും വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ പ്രതിസന്ധിയിലേക്കു വീഴാതിരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്. അടുത്ത ആറു മാസത്തിനുള്ളിൽ 14 രാജ്യങ്ങളിലും രണ്ട് റീജണിലുമായി 16 ‘പട്ടിണി ഹോട്ട്സ്പോട്ടുകളിൽ’ ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാകുമെന്നും യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.