സിക്കിമിൽ ചാംലിംഗ് യുഗാന്ത്യം
സിക്കിമിൽ ചാംലിംഗ് യുഗാന്ത്യം
Monday, June 3, 2024 3:59 AM IST
ഗാം​​​ഗ്ടോ​​​ക്: ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന​​​തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​യു​​​ള്ള പ​​​വ​​​ൻ​​​കു​​​മാ​​​ർ ചാം​​​ലിം​​​ഗ് ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച ര​​​ണ്ടു സീ​​​റ്റി​​​ലും തോ​​​റ്റു. 40 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യാ​​​ണ് ചാം​​​ലിം​​​ഗ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്.

അ​​​ഞ്ചു ത​​​വ​​​ണ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ആ​​​ളാ​​​ണ് ചാം​​​ലിം​​​ഗ്. 2019ൽ ​​​എ​​​സ്ഡി​​​എ​​​ഫി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 25 വ​​​ർ​​​ഷ​​​ത്തെ ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ന്ത്യം​​​കു​​​റി​​​ച്ചാ​​​ണ് എ​​​സ്കെ​​​എം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ​​​ത്.

ഭ​​​ര​​​ണം ന​​​ഷ്ട​​​മാ​​​യെ​​​ങ്കി​​​ലും 32 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ എ​​​സ്ഡി​​​എ​​​ഫ് 15 സീ​​​റ്റ് നേ​​​ടി. എ​​​ന്നാ​​​ൽ, വൈ​​​കാ​​​തെ​​​ത​​​ന്നെ 12 എം​​​എ​​​ൽ​​​എ​​​മാ​​​ർ മ​​​റു​​​ക​​​ണ്ടം ചാ​​​ടി. പ​​​ത്തു പേ​​​ർ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കും ര​​​ണ്ടു പേ​​​ർ എ​​​സ്കെ​​​എ​​​മ്മി​​​ലും ചേ​​​ർ​​​ന്നു. ചാം​​​ലിം​​​ഗ് മാ​​​ത്ര​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ഏ​​​ക എ​​​സ്ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ. നി​​​ര​​​വ​​​ധി എ​​​സ്ഡി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ബി​​​ജെ​​​പി​​​യും എ​​​സ്കെ​​​എം ത​​​ങ്ങ​​​ളു​​​ടെ പാ​​​ള​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ചു.

1994 മു​​​ത​​​ൽ 2019 വ​​​രെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ചാം​​​ലിം​​​ഗ് ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി ജ്യോ​​​തി ബ​​​സു​​​വി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് ത​​​ക​​​ർ​​​ത്ത​​​ത​​​ത്. 1985ൽ ​​​ആ​​​ദ്യ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​മാ​​​യി. അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ന​​​ർ ബ​​​ഹാ​​​ദൂ​​​ർ ഭ​​​ണ്ഡാ​​​രി നേ​​​തൃ​​​ത്വം ന​​​ല്കി​​​യ സി​​​ക്കിം സം​​​ഗ്രാം പ​​​രി​​​ഷ​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​വേ​​​ശ​​​നം.

1989ൽ ​​​ഭ​​​ണ്ഡാ​​​രി മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ അം​​​ഗ​​​മാ​​​യി. ഭ​​​ണ്ഡാ​​​രി​​​യു​​​മാ​​​യി തെ​​​റ്റി​​​യ ചാം​​​ലിം​​​ഗി​​​നെ 1992ൽ ​​​എ​​​സ്എ​​​സ്പി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. 1993 ൽ ​​​എ​​​സ്ഡി​​​എ​​​ഫ് രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ചാം​​​ലിം​​​ഗ് 1994ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി. 1999, 2004, 2009, 2014 വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ച്ചു. പി.​​​വി. ന​​​ര​​​സിം​​​ഹ റാ​​​വു മു​​​ത​​​ൽ ന​​​രേ​​​ന്ദ്ര മോ​​​ദി വ​​​രെ ആ​​​റു പ്ര​​​ധാ​​​ന​​​മ​​​ന്ത്രിമാരുടെ ​​​കാ​​​ല​​​ത്ത് ചാം​​​ലിം​​​ഗ് ആയിരുന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.