ഭാര്യയുടെ മരണം: ആസാം ആഭ്യന്തര സെക്രട്ടറി ജീവനൊടുക്കി
ഭാര്യയുടെ മരണം: ആസാം  ആഭ്യന്തര സെക്രട്ടറി ജീവനൊടുക്കി
Wednesday, June 19, 2024 1:32 AM IST
ഗോ​ഹ​ട്ടി: ആ​സാം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യും ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഷി​ലാ​ദി​ത്യ ചെ​ടി​യ (44) ജീ​വ​നൊ​ടു​ക്കി.

ഭാ​ര്യ​യു​ടെ വേ​ർ​പാ​ടി​ൽ മ​നം​നൊ​ന്ത് ഗോ​ഹ​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മു​റി​യി​ൽ ഇ​യാ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ സ്വ​യം വെ​ടി​വ​ച്ച് മ​രി​ക്കു​ക​യാ​യി‌​രു​ന്നു. അ​ർ​ബു​ദ​ബാ​ധി​ത​യാ​യി​രു​ന്ന ഭാ​ര്യ​യു​ടെ ചി​കി​ത്സാ​ർ​ത്ഥം ഷി​ലാ​ദി​ത്യ നാ​ലു മാ​സ​മാ​യി അ​വ​ധി​യി​ലാ​യി​രു​ന്നു.

രോ​ഗം മൂ​ർ​ച്ഛി​ച്ച ഭാ​ര്യ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 4.30നാ​ണ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഷി​ലാ​ദി​ത്യ മു​റി​യി​ലെ​ത്തി സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

2009 ബാ​ച്ച് ആ​സാം കേ​ഡ​ർ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ്. വി​വ​ര​മ​റി​ഞ്ഞ് ഡി​ജി​പി​യു​ൾ​പ്പെ​ടെ ഉ​ന്ന​ത പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.