രേണുകസ്വാമി കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
Monday, June 17, 2024 1:10 AM IST
ബംഗളൂരു: കന്നഡ ചലച്ചിത്രതാരം ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെട്ട രേണുകസ്വാമി കൊലപാതകക്കേസിൽ പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. രേണുകസ്വാമിയെ പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറാണു കേസിൽ അറസ്റ്റിലായ രവിയുടെ വീട്ടിൽനിന്നു പോലീസ് ഇന്നലെ കണ്ടെത്തിയത്.
സംഭവത്തിൽ ഇയാളുടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. ചലഞ്ചിംഗ് സ്റ്റാർ എന്ന പേരിൽ പ്രസിദ്ധനായ ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുകസ്വാമി. പവിത്ര ഗൗഡയെക്കുറിച്ച് നടന്റെ പേരിലുള്ള സമൂഹമാധ്യമത്തിൽ അശ്ലീല പരാമർശം നടത്തിയതാണു കൊലപാതകത്തിനു കാരണം.