വിക്രവണ്ടി ഉപതെരഞ്ഞെടുപ്പിൽ ഡിഎംഡികെയും മത്സരിക്കുന്നില്ല
Monday, June 17, 2024 1:10 AM IST
ചെന്നൈ: തമിഴ്നാട്ടിലെ വിക്രവണ്ടി നിയമസഭാ മണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്ക്കു പിന്നാലെ ഡിഎംഡികെയും മത്സരരംഗത്തില്ല. ഡിഎംകെ അക്രമം അഴിച്ചുവിടുമെന്നും സ്വതന്ത്രമായി വോട്ട് ചെയ്യാൻ ജനങ്ങൾക്ക് കഴിയില്ലെന്നുമാണ് ഡിഎംഡികെയുടെ ആരോപണം. മണ്ഡലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ പിഎംകെയും ഡിഎംകെയും തമ്മിലാണ് പ്രധാനമത്സരം.
അന്നിയൂർ ശിവയാണു ഡിഎംകെ സ്ഥാനാർഥി. പാർട്ടി വൈസ് പ്രസിഡന്റ് സി. അൻപുമണിയാണ് പിഎംകെ സ്ഥാനാർഥി. നാം തമിഴർ കക്ഷി സ്ഥാനാർഥിയായി അബിനയ മത്സരിക്കുന്നു.