ആ​ൾ​ക്കൂ​ട്ട ആക്രമണം: മൂന്നാമനും മരിച്ചു
ആ​ൾ​ക്കൂ​ട്ട ആക്രമണം: മൂന്നാമനും മരിച്ചു
Wednesday, June 19, 2024 2:05 AM IST
റാ​​​​യ്പുർ: ഛ​​​​ത്തീ​​​​സ്ഗ​​​​ഢി​​​​ൽ ആ​​​​ൾ​​​​ക്കൂ​​​​ട്ട ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ മൂ​​​​ന്നാ​​​​മ​​​​ത്തെ യു​​​​വാ​​​​വും മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി. സ​​​​ദ്ദാം ഖു​​​​റേ​​​​ഷി (25) ആ​​​​ണ് ഡി​​​​കെഎസ് സൂ​​​​പ്പ​​​​ർ സ്പെ​​​​ഷാ​​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ച​​​​ത്.

ക​​​​ന്നു​​​​കാ​​​​ലി​​​​ക്ക​​​​ട​​​​ത്ത് ആ​​​​രോ​​​​പി​​​​ച്ച് ഒ​​​​രുസം​​​​ഘം ആ​​​​ളു​​​​ക​​​​ൾ ക​​​​ഴി​​​​ഞ്ഞ ഏ​​​​ഴി​​​​ന് മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ളെ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ ഗു​​​​ഡ്ഡു ഖാ​​​​ൻ (35) ച​​​​ന്ദ് മി​​​​യ ഖാ​​​​ൻ (23) എ​​​​ന്നി​​​​വ​​​​ർ അ​​​​ന്നു​​​​ത​​​​ന്നെ മ​​​​രി​​​​ച്ചു.

മ​​​​ഹാ​​​​സ​​​​മു​​​​ന്ദി​​​​ൽ​​​​നി​​​​ന്നു കാ​​​​ലി​​​​ക​​​​ളു​​​​മാ​​​​യി ലോ​​​​റി​​​​യി​​​​ൽ പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​വ​​​​രെ ബൈ​​​​ക്കി​​​​ലും മ​​​​റ്റ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി എ​​​​ത്തി​​​​യ സം​​​​ഘം വാ​​​​ഹ​​​​നം ത​​​​ട​​​​ഞ്ഞ് ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു.

അ​​​​രം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​ഹാ​​​​ന​​​​ദിയി​​​​ലെ പാ​​​​ല​​​​ത്തി​​​​നു താ​​​​ഴെ​​​​നി​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഇതുവരെ ആ​​​​രെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.