ബാരാമുള്ളയിൽ രണ്ടു ഭീകരരെ വധിച്ചു
Thursday, June 20, 2024 2:38 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. വാട്ടർഗാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്കു പരിക്കേറ്റു. പ്രദേശത്ത് എത്തിയ സുരക്ഷാസൈനികർക്കു നേരേ ഭീകരർ വെടിവയ്ക്കുകയായിരുന്നു.