മണിപ്പുരിൽ കലാപകാരികൾ പിടിയിൽ
മണിപ്പുരിൽ  കലാപകാരികൾ പിടിയിൽ
Wednesday, June 19, 2024 2:05 AM IST
ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ തെ​​​ങ്നോ​​​പാ​​​ലി​​​ൽ മൂ​​​ന്നു ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കാ​​​ങ്പോ​​​ക്പി​​​യി​​​ൽനി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യും മ​​​ണി​​​പ്പു​​​ർ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ഇം​​​ഫാ​​​ൽ താ​​​ഴ്‌​​​വ​​​ര കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളെ​​​യാ​​​ണ് തെ​​ങ്നോ​​പാ​​ലി​​ലെ ലാം​​​ലോം​​​ഗി​​​ൽനി​​​ന്ന് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കാ​​​ങ്പോ​​​ക്പി​​​യി​​​ലെ ഗ​​​ഞ്ച്പി​​​ഗ​​​ഞ്ചി​​​ൽ നി​​​ന്നാ​​​ണ് ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ജി​​​രി​​​ബാ​​​മി​​​ൽ ആ​​​സാ​​​മി​​​ലെ​​​യും മ​​​ണി​​​പ്പുരി​​​ലെ​​​യും പോ​​​ലീ​​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

അ​​​തി​​​ർ​​​ത്തി ജി​​​ല്ല​​​യി​​​ലെ​​ന്പാ​​ടും പ​​​ട്രോ​​​ളിം​​​ഗ് ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​യ​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.